ഗുജറാത്തില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ കരാറില്ലാതെ സ്വകാര്യ കമ്പനിയ്ക്ക് കൈമാറി

ഗുജറാത്തില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ കരാറില്ലാതെ സ്വകാര്യ കമ്പനിയ്ക്ക് കൈമാറി. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്ത് രവിയുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള ഡോ.ടെക്കോ എന്ന ആപ്ലിക്കേഷനാണ് വിവരങ്ങള്‍ നല്‍കിയത്.

ഡോ.ടെക്കോ എന്ന് ആപ്ലിക്കേഷനാണ് ഗുജറാത്തില്‍ കോവിഡ് രോഗികളുടെ വിവര ശേഖരണത്തിനായി ഉപയോഗിക്കുന്നത്. ഇതിനായി പ്രത്യേക കരാര്‍ പോലും സര്‍ക്കാര്‍ കമ്പനിയുമായി തയ്യാറാക്കിയിട്ടില്ല. രോഗികളുടെ അനുമതി ഇല്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി വിവരങ്ങള്‍ ഡോ.ടെക്കോ എന്ന അപ്ലിക്കേഷനിലേയ്ക്ക് അപ് ലോഡ് ചെയ്യുന്നതാണ് രീതി.

രോഗികള്‍ക്ക് പുറമെ ഡോക്ടര്‍മാരുടേയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടേയും വിവരങ്ങളും ആപ്ലിക്കേഷന്‍ ശേഖരിച്ചിട്ടുണ്ട്. കോവിഡ് രോഗികളുടെ ലക്ഷണങ്ങള്‍, ചികിത്സ തുടങ്ങിയ വിവരങ്ങള്‍ വിശകലനം ചെയ്യാനാണ് കമ്പനിയെ ഉപയോഗിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരീകരണം.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ദിവസവും മാധ്യമങ്ങളെ കാണാന്‍ ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ആരോഗ്യവകുപ്പ് പ്രില്‍സിപ്പല്‍ സെക്രട്ടറി ജയന്ത് രവിയുടെ ഭര്‍ത്താവ് രവി ഗോപാലന്റെ ഉടമസ്ഥതയിലുള്ളതാണ് സ്വകാര്യ കമ്പനി.

കോവിഡ് രൂക്ഷമായ ഗുജറാത്തില്‍ രോഗികളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഭര്‍ത്താവിന്റെ കമ്പനിയ്ക്ക് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയതിന് പിന്നില്‍ വന്‍ അഴിമതിയെന്ന് ആരോപണം. ധാരണപത്രം പോലും ഇല്ലാതെ കരാര്‍ നല്‍കാന്‍ സര്‍ക്കാര്‍ ചട്ടങ്ങളെല്ലാം മറികടന്നു. ഇതിനെതിരെ സംസ്ഥാന ഹെല്‍ത്ത് കമ്മീഷണര്‍ രംഗത്ത് എത്തിയപ്പോഴാണ് ഗുജറാത്ത് സര്‍ക്കാരിന്റെ കള്ളകളി പുറത്തായത്.

ഡോ.ടെക്കോ വഴി വിവരങ്ങള്‍ ചോരുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹെല്‍ത്ത് കമ്മീഷണര്‍ ജെ.പി.ശിവഹരേ സര്‍ക്കാരിന് കത്ത് എഴുതി. സംഭവം വിവാദമായതോടെ അനുമതി ഇല്ലാതെയാണ് കമ്പനിയെ വിവരങ്ങള്‍ ഏല്‍പ്പിച്ചതെന്നാണ് സര്‍ക്കാര്‍ പ്രതികരണം. എന്നാല്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്ത് രവി ഇത് നിഷേധിച്ചു. സര്‍ക്കാര്‍ അനുമതിയോടെയാണ് കരാര്‍ നല്‍കിയത്. പരാതി ഉയര്‍ന്നപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ അപ്ലിക്കേഷനിലേയ്ക്ക് വിവരങ്ങള്‍ കൈമാറിയെന്നും അവര്‍ പറയുന്നു.

രാജ്യത്ത് മഹാരാഷ്ട്ര കഴിഞ്ഞാല്‍ കോവിഡ് രൂക്ഷമായ സംസ്ഥാനമാണ് ഗുജറാത്ത്. ആശുപത്രികള്‍ നിറഞ്ഞതിനാല്‍ രോഗികളെ വീട്ടില്‍ ചികിത്സിക്കുകയാണ് ഗുജറാത്ത്. ഇവിടെയാണ് കരാര്‍ പോലും ഇല്ലാതെ ഡേറ്റ കൈമാറിയിരിക്കുന്നത്. കരാര്‍ ഇല്ലാത്തതിനാല്‍ ഡേറ്റ ചോര്‍ന്നാലും ഗുജറാത്ത് സര്‍ക്കാരിന് നടപടി എടുക്കാനാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News