കൊല്ലപ്പെട്ട സുചിത്ര ഗര്‍ഭിണി ?; കൊലയ്ക്ക് കാരണമിതെന്ന് സംശയം

കൊല്ലത്തുനിന്ന് കാണാതായ തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര കൊല്ലപ്പെടുമ്പോള്‍ ഗര്‍ഭിണിയായിരുന്നുവെന്നു പൊലീസ്. കൊട്ടിയം സ്വദേശിനിയായ ബ്യൂട്ടീഷ്യന്‍ അധ്യാപികയെയാണ് പാലക്കാട്ട് കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. മുഖത്തല സ്വദേശി സുചിത്രയുടെ മൃതദേഹമാണ് കണ്ടെത്തിയത്.


യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്ത് പാലക്കാട് കോങ്ങാട്ടെ സ്വകാര്യ സംഗീത സ്‌കൂളിലെ കീബോര്‍ഡ് അധ്യാപകന്‍ കോഴിക്കോട് ചെങ്ങരോത്ത് സ്വദേശി പ്രശാന്തിനെ അറസ്റ്റ് ചെയ്തിരുന്നു.
പ്രശാന്തും സുചിത്രയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു.

രണ്ടര ലക്ഷം രൂപയോളം ഇയാള്‍ സുചിത്രയ്ക്കു നല്‍കാനുണ്ടായിരുന്നു എന്നാണു സൂചന. സുചിത്രയുമായുള്ള സാമ്പത്തിക ഇടപാടുകള്‍, ഗര്‍ഭച്ഛിദ്രത്തിനു തയാറാകാതിരുന്നത് എന്നിവയാണു കൊലപാതകത്തിനു പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. കീബോര്‍ഡ് ആര്‍ട്ടിസ്റ്റായ പ്രശാന്ത് പാലക്കാട്ടെ ഒരു സ്‌കൂളില്‍ സംഗീത അധ്യാപകനാണ്. മാര്‍ച്ച് 17 മുതലാണ് യുവതിയെ കാണാതാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel