പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് നിര്‍ബന്ധം; പരിശോധന കര്‍ശനം; ലംഘിക്കുന്നവര്‍ക്ക് പിഴ

പൊതുസ്ഥലങ്ങളിലിറങ്ങാന്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കിയതോടെ പൊലിസ് പരിശോധനയും കര്‍ശനമാക്കി. മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തി തുടങ്ങി.

ലോക്ക് ഡൗണില്‍ ഇളവ് വന്നതോടെ റോഡുകളില്‍ വലിയ തിരക്കാണ് അനുഭവപെടുന്നത്. തിരക്ക് കൂടുന്ന സാഹചര്യത്തില്‍ പൊലീസ് കര്‍ശനമായ പരിശോധന നടത്തുന്നുണ്ട്. മാസ്സക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പിഴ ചുമത്തി തുടങ്ങി. ആദ്യം 200ഉം വീണ്ടും പിടിക്കപെട്ടാല്‍ അയ്യായിരവുമാണ് പിഴ.

മാത്രമല്ല, ജില്ലയില്‍ ഇന്ന് ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ക്കാണ് നിരത്തിലിറങ്ങാന്‍ അനുവാദമുള്ളത്. അല്ലാത്തവാഹനങ്ങള്‍ അത്യാവശ്യമാണോ പരിശോധിച്ച് മാത്രമെ യാത്ര ചെയ്യാന്‍ അനുവദിക്കൂ.

അതേസമയം, തിരുവനന്തപുരത്ത് വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്തസാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

രണ്ട് കോവിഡ് രോഗികളുടേയും റൂട്ട് മാപ്പ് ആരഗ്യവകുപ്പ് പുറത്തുവിട്ടു. എന്നാല്‍ ഇവര്‍ക്ക് എവിടെനിന്നാണ് രോഗം പിടിപെട്ടതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത നെയ്യാറ്റിനകരയില്‍ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

അതേസമയം, രോഗികള്‍ ച്കിത്സ തേടിയ സ്വകാര്യആശുപത്രിയിലെ നൂറോളം ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നികദ്ദേശം നല്‍കി. മാത്രമല്ല ഒരു സ്വകാര്യആശുപത്രി പൂര്‍ണമായും അടച്ചിടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel