വിഷുദിനത്തില്‍ തനിക്കുപിറന്ന കണ്‍മണിയെ 15 ദിവസത്തിനുശേഷമാണ് സോഫിയ നെഞ്ചോട് ചേര്‍ത്തത്. അമ്മയുടെ സ്നേഹചുംബനം കുഞ്ഞും ആദ്യമായി അറിഞ്ഞ നിമിഷത്തിന് കേരളവും തമിഴ്നാടും സാക്ഷിയായി. ഗുരുതര ഹൃദ്രോഗവുമായി തമിഴ്നാട്ടില്‍ നിന്നും കൊച്ചിയിലെത്തിച്ച നവജാത ശിശു വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങി.
ജനിച്ചുവീണയുടന്‍ ഗുരുതരമായ ഹൃദയശസ്ത്രക്രിയക്ക് നിര്‍ദേശിക്കപ്പെട്ട പെണ്‍കുഞ്ഞിനെ എറണാകുളം ലിസി ആശുപത്രിയിലെ ശസ്ത്രക്രിയക്കുശേഷം കേരള-തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍വച്ചാണ് കൈമാറിയത്. ജന്മനാ ഹൃദ്രോഗിയായിരുന്ന കുഞ്ഞിനെ നാഗര്‍കോവില്‍ നിന്നും രണ്ടാഴ്ച മുമ്പായിരുന്നു എറണാകുളം ലിസി ആശുപത്രിയിലെത്തിച്ചത്.
കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന അതിര്‍ത്തി അടച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഇടപെടലാണ് കുഞ്ഞുജീവന് തുണയായത്. കേരളത്തിന്റെ വലിയ കരുതലും പരിചരണവും അനുഭവമാക്കി ആ കുഞ്ഞുഹൃദയം പൂര്‍ണ ആരോഗ്യത്തോടെ ജന്മനാട്ടിലേക്ക് മടങ്ങി.

Get real time update about this post categories directly on your device, subscribe now.