ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തിലാണെന്നും രാജ്യത്തെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷന്‍ (യുഎസ് സിഐആര്‍എഫ്). ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം ഹനിക്കുകയാണെന്നും സവിശേഷ ഉത്കണ്ഠയിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തണമെന്നും വാര്‍ഷിക റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു.
2019 മെയില്‍ വീണ്ടും അധികാരത്തില്‍ വന്ന ബിജെപി മുസ്ലിങ്ങളുടെ വീടുകളും ആരാധനാലയങ്ങളും ആക്രമിക്കപ്പെടുന്നത് തടയുന്നില്ല. അക്രമങ്ങള്‍ക്ക് വഴിയിടുന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്കും പിന്തുണ നല്‍കുന്നു. പൗരത്വ ഭേദഗതി നിയമം, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയിലൂടെ മുസ്ലിങ്ങളെ അന്യവല്‍ക്കരിക്കാനും പൗരത്വമില്ലാത്തവരാക്കാനും ശ്രമിക്കുന്നു.
പൗരത്വ നിയമം ഹിന്ദുക്കളെ സംരക്ഷിക്കാനുള്ള നടപടിയായി ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റ് ബിജെപി നേതാക്കളും പരസ്യമായി പ്രഖ്യാപിച്ചു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരോട് പ്രതികാരം ചെയ്യുമെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്.

Get real time update about this post categories directly on your device, subscribe now.