കൊവിഡ്19; ഔഷധപരീക്ഷണത്തിന് കേരളത്തിന് അനുമതി

കൊവിഡിന് എതിരായ ഔഷധപരീക്ഷണത്തിന് കേരളത്തിന് അനുമതി. ആരോഗ്യവകുപ്പ് വഴി ജവാഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ജെഎന്‍ടിബിജിആര്‍ഐ) സമര്‍പ്പിച്ച പ്രൊപ്പോസലിനാണ് ഐസിഎംആര്‍ അനുമതിനല്‍കിയത്.

ചിക്കുന്‍ ഗുനിയക്കും ഡെങ്കുവിനും എതിരെ കണ്ടെത്തിയ ‘ആന്റിവൈറല്‍ ഘടകം’ കോവിഡിനെതിരെ പ്രയോഗിച്ച് ഔഷധം കണ്ടെത്താനുള്ള പരീക്ഷണത്തിനാണ് അനുവാദം ലഭിച്ചത്.

പശ്ചിമഘട്ടത്തിലുള്ള മൂന്ന് ചെടികളില്‍ നടത്തിയ പരീക്ഷണമാണ് ചിക്കുന്‍ഗുനിയക്കും ഡെങ്കുവിനും എതിരെയുള്ള ആന്റിവൈറല്‍ കണ്ടുപിടിക്കുന്നതിലേക്ക് ജെഎന്‍ടിബിജിആര്‍ഐയെ നയിച്ചത്. ആദിവാസികള്‍ നല്‍കിയ ഔഷധച്ചെടികളുടെ വിവരത്തിന്റെ ചുവട് പിടിച്ചായിരുന്നു പരീക്ഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News