പ്രളയസാധ്യത പ്രവചിച്ച് കാലാവസ്ഥാവിദഗ്ധര്‍

മഴയുടെ ക്രമത്തിലുണ്ടാകുന്ന വ്യത്യാസത്തെ ആശ്രയിച്ചാകും കേരളത്തിലെ ഈ വര്‍ഷത്തെ പ്രളയസാധ്യതയെന്ന് കാലാവസ്ഥാവിദഗ്ധര്‍. രാജ്യത്ത് ‘സാധാരണ’ അളവിലുള്ള മണ്‍സൂണ്‍ ലഭിക്കുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര(ഐഎംഡി)ത്തിന്റെ ആദ്യഘട്ട പ്രവചനം.

സ്ഥല-കാലം അനുസരിച്ചുള്ള മഴയുടെ വിതരണത്തിലുള്ള വ്യത്യാസമാണ് പ്രളയത്തിനോ വരള്‍ച്ചയ്ക്കോ ഉള്ള പ്രധാന ഘടകമെന്ന് കൊച്ചി സര്‍വകലാശാല റഡാര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. എം ജി മനോജ് പറഞ്ഞു. ജൂണ്‍മുതല്‍ സെപ്തംബര്‍വരെ 96 മുതല്‍ 104 ശതമാനംവരെ മഴയാണ് ഇക്കൊല്ലം പ്രതീക്ഷിക്കുന്നത്.

സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യത 21 ശതമാനം. അധിക മഴ പെയ്യാന്‍ ഇടയുള്ളത് കേരളം അടക്കമുള്ള പടിഞ്ഞാറന്‍ തീരങ്ങളിലും. ഏകദേശം 2000 മില്ലിമീറ്ററാണ് കേരളത്തിന്റെ ശരാശരി തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ വര്‍ഷപാതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here