ഹൈക്കോടതിയിലെ മുതിർന്ന ന്യായാധിപൻ ജസ്റ്റിസ് സി.കെ അബ്ദുൾ റഹീം സർവ്വീസിൽ നിന്നും വിരമിക്കുന്നു. 2009 ജനുവരിയിൽ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം ആക്റ്റിംഗ് ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചു.
നേരത്തെ സർക്കാർ അഭിഭാഷകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടിവ് ചെയർമാനാണ്.
ന്യായാധിപനായിരിക്കെ ഒട്ടേറെ സിവിൽ, ക്രിമിനൽ, കുടുംബ കേസുകളിൽ തിർപ്പ് കൽപ്പിച്ചിട്ടുണ്ട്.
അദ്ദേഹത്തിന് വ്യാഴാഴ്ച ഹൈക്കോടതിയിൽ ഔദ്യോഗിക യാത്രയയപ്പ് നൽകും. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ വിഡിയോ കോൺഫറൻസിലൂടെ യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുക്കും.
മുതിർന്ന ന്യായാധിപർ, അസ്വക്കേറ്റ് ജനറൽ സി.പി. സുധാകരപ്രസാദ്, അഭിഭാഷക അസോസിയേഷൻ പ്രസിഡൻറ് ലക്ഷ്മി നാരായണൻ എന്നിവർ സംബന്ധിക്കും.

Get real time update about this post categories directly on your device, subscribe now.