ലോക്ക്ഡൗണ്‍ ലംഘനം: അടൂർ പ്രകാശിനെതിരെ പൊലീസ് കേസെടുത്തു

കോടതി സമുശ്ചയത്തിന് മുന്നിൽ ലോക് ഡൗൺ ചട്ടലംഘനം നടത്തിയതിന് എം.പി. അടൂർ പ്രകാശിനെതിരെ പൊലീസ് കേസെടുത്തു. നെടുമങ്ങാട് കോടതി പരിസരത്ത്  ഭക്ഷ്യധാന്യ കിറ്റ് വിതരണ ചടങ്ങ് നിർവ്വഹിച്ചതിനാണ് കേസ്.

ലോക് ഡൗൺ ചട്ടലംഘനനടത്തി ഇരുന്നൂറിലധികംപേർ പരിപാടിയിൽ പങ്കെടുത്തുവെന്ന് പൊലീസ്. ലോകം മു‍ഴുവൻ കോവിഡിനെ നേരിടാൻ എല്ലവരും ഒരുമിച്ച് പരിശ്രമിക്കുമ്പോ‍ഴാണ് ആറ്റിങ്ങൽ എം പി അടൂർ പ്രകാശും സംഘവും സർക്കാരിന്‍റെ നിർദ്ദേശങ്ങൾക്ക് വില കൽപ്പികാതെ ലോക്ക് ഡൗണ്‍ലംഘനം നടത്തിയത്.

 

വക്കീലൻമാരുടെ കോണ്‍ഗ്രസ് സംഘടനയായ ലോയേഴ്സ് കോൺഗ്രസ് നെടുമങ്ങാട് യൂണിറ്റ്  സംഘടിപ്പിച്ച ഭക്ഷ്യധാന്യ കിറ്റ് വിതരണ ചടങ്ങിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പങ്കെടുത്തതിനാണ് കേസെടുത്തിരിക്കുന്നത്.

പൊതുപരിപാടികൾ സംഘടിപ്പിക്കരുതെന്നും അഞ്ച്പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്നുമുള്ള സർക്കരിന്‍റെ നിർദ്ദേശമാണ് എം പി ലംഘിച്ചത്.നൂറ്റിമുപ്പതുപേർ സംഘടകരായും കാഴ്ചക്കാരായി എൺപതോളം പേരുമാണ് സംഘടിച്ചതെന്നാണ് പൊലീസ് ഭാഷ്യം.

എം.പിക്ക് പുറമെ കോണ്‍ഗ്രസ് നേതാക്കളായ ആനാട് ജയൻ, കോലിയക്കോട് മോഹൻ കുമാർ,തുടങ്ങി കണ്ടാൽ അറിയാവുന്നവർക്ക് എതിരെയും  കേസെടുത്തിട്ടുണ്ട്. അഭിഭാഷകരുടെ ക്ലർക്ക് മാർക്ക് ഭക്ഷ്യകിറ്റ് വിതരണമെന്ന പേരിലാണ് കോൺഗ്രസ് സംഘടനാ നേതാക്കളെയും നാട്ടുകാരെയും ഉൾപ്പെടുത്തി നടത്തിയ  പരിപാടി ജനക്കൂട്ടമായി മാറുകയായിരുന്നു.

അടൂർ പ്രകാശ് എം പി യായിരുന്നു ഉദ്ഘാടകൻ .ബി ആർ എം ഷഫീർ , റ്റി അർജുനൻ , കായ്പ്പാടി നൗഷാദ് , അഡ്വ. നൂർജി ,ഉബൈ സ് ഖാൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News