കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോട് സാലറി ചലഞ്ചിനുള്ള ആഹ്വാനം ആവര്‍ത്തിച്ച് കേന്ദ്രം

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോട് സാലറി ചലഞ്ചിനുള്ള ആഹ്വാനം ആവര്‍ത്തിച്ച് കേന്ദ്രം. മാസത്തില്‍ ഒരു ദിവസത്തെ വേതനം ഒരു വര്‍ഷത്തേയ്ക്ക് പി.എം കെയറിന് നല്‍കണമെന്ന് ധനകാര്യമന്ത്രാലയം ആവിശ്യപ്പെട്ടു. ജീവനക്കാര്‍ക്കായി റവന്യൂ വകുപ്പ് ഉത്തരവ് പുറത്തിറക്കി. കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് മോദി സര്‍ക്കാരിന്റെ നടപടി.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ദ്ധിച്ച ഡി.എ മരവിപ്പിച്ചതിന് പിന്നാലെയാണ് സാലറി ചലഞ്ചിനും മോദി സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. 2020 മെയ് മുതല്‍ 2021 മെയ് വരെയുള്ള ഒരു വര്‍ഷത്തെ കാലയളവിനുള്ളില്‍ എല്ലാ മാസവും ഒരു ദിവസത്തെ വേതനം പി.എം കെയറിലേയ്ക്ക് നല്‍കണം.

എല്ലാ ജീവനക്കാരോടും ഇക്കഴിഞ്ഞ ഇരുപതാം തിയതിയ്ക്ക് മുമ്പ് താല്‍പര്യം അറിയിക്കണമെന്ന് ഏപ്രില്‍ 17ന് ആവിശ്യപ്പെട്ടിരുന്നു. പക്ഷെ പകുതിയിലേറെ ജീവനക്കാരും മറുപടി നല്‍കിയില്ല. ഈ സാഹര്യത്തില്‍ കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം റവന്യൂ വകുപ്പ് വീണ്ടും ഉത്തരവ് പുറത്തിറക്കി. ഇത് പ്രകാരം താല്‍പര്യമറിയിക്കാന്‍ അന്തിമ തിയതി തീരുമാനിച്ചിട്ടില്ല.

ചില മാസങ്ങളില്‍ മാത്രം ശബളം പിടിച്ചാല്‍ മതിയെന്നുള്ളവര്‍ക്കും അക്കാര്യം അറിയിക്കാനും അവസരം ഉണ്ട്. ശബളം നല്‍കാന്‍ താല്‍പര്യമില്ലാത്തവര്‍ എപ്ലോയ് കോഡ് അടക്കം രേഖപ്പെടുത്തികൊണ്ട് മുന്‍കൂറായി അറിയിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. പ്രധാനമന്ത്രി ദുരിതാശ്വസ നിധി ഉണ്ടെന്നിരിക്കെയാണ് മാര്‍ച്ചില്‍ രൂപീകരിച്ച പി.എംകെയറിലേയ്ക്ക് സംഭാവന നല്‍കാന്‍ കേന്ദ്രം ആവിശ്യപ്പെട്ടിരിക്കുന്നത്.

കേരളം പറഞ്ഞതുപോലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ വേതനം തിരികെ നല്‍കുമെന്ന് ഉറപ്പ് ഒന്നും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ല. കേരളം സാലറി ചലഞ്ചിന് ആഹ്വാനം ചെയ്തപ്പോള്‍ എതിര്‍ത്ത സംഘപരിവാര്‍ സര്‍വീസ് സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തോട് മൗനം പാലിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News