പരീക്ഷ കേന്ദ്രങ്ങളിലേക്ക് ആവശ്യമായി വരുന്ന മാസ്ക്ക് നല്‍കും: എസ്എഫ്‌ഐ

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു പരീക്ഷ നടത്തിപ്പിനായി ആവശ്യമായ മാസ്‌കുകള്‍ എസ്എഫ്‌ഐ നിര്‍മ്മിച്ച് നല്‍കും. പരീക്ഷകള്‍ പുനരാരംഭിക്കുമ്പോള്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മാസ്‌ക് ഉറപ്പാക്കണം എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം വന്ന സാഹചര്യത്തിലാണ് നിര്‍മ്മാണം എസ്.എഫ്.ഐ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടെലി ക്ലാസ്സ് റൂം, ഓണ്‍ലൈന്‍ കലോത്സവം, DAYS OF SURVIVAL, രക്തധാനം, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ ശ്രദ്ധേയമായ ഇടപെടലാണ് സംസ്ഥാനത്താകെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തി വരുന്നത്.

സംസ്ഥാനത്തെ വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്യത്തില്‍ ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നിര്‍മ്മാണം. നിര്‍മ്മിക്കുന്ന മാസ്‌കുകള്‍
പരീക്ഷ ആരംഭിക്കുന്നതിന് മുന്‍മ്പായി സര്‍ക്കാരിന് കൈമാറും.

സംസ്ഥാനത്തെ മുഴുവന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും ഇതിന്റെ ഭാഗമാക്കണമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്, സെക്രട്ടറി കെ.എം സച്ചിന്‍ ദേവ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News