ദുരിതാശ്വാസ നിധിയിലേക്ക് രണ്ടാം ഗഡുവായ 2.30 കോടി രൂപ കൈമാറി ബെഫി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി 2,30,50,000 രൂപ രണ്ടാം ഗഡുവായി കൈമാറി.

ബെഫി ജനറൽ കൗൺസിൽ അംഗം ജോസ് ടി എബ്രഹാം, സംസ്ഥാന ജോ. സെക്രട്ടറി എസ് ബി എസ് പ്രശാന്ത്, സംസ്ഥാന കമ്മിറ്റി അംഗം ജി പ്രശാന്ത്, ജില്ലാ ട്രഷറർ  നിഷാന്ത് എന്നിവർ ചേർന്ന് ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി.

ആദ്യ ഗഡുവായി ഒരു കോടി അഞ്ചുലക്ഷം രൂപ ഏപ്രിൽ 9 ന് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ബെഫി സംസ്ഥാന സ്ഥാപക ജനറൽ സെക്രട്ടറി ടി എസ് മുരളിയുടെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ ടി എസ് സ്മാരക അവാർഡ് സംഖ്യയായ അൻപതിനായിരം രൂപയും ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.

ഇതോടെ 3 കോടി 35 ലക്ഷത്തി 50000 രൂപയാണ് ബെഫി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ കൈമാറിയത്. നേരത്തെ, സഹകരണ ബാങ്ക് മേഖലയിലെ ജീവനക്കാരുടെ സംഘടന 8 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.

ഏപ്രിൽ 3 നാണ് ബെഫി സംസ്ഥാന കമ്മിറ്റി ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ വേതനം സംഭാവനയായി നൽകണമെന്ന് ആഹ്വാനം ചെയ്തത്. ഫെഡറേഷൻ നൽകിയ ആഹ്വാനം എല്ലാ ഘടക യൂണിയനുകളും ആവേശത്തോടെ ഏറ്റെടുക്കുകയായിരുന്നു.

സ്ഥിരം ജീവനക്കാർ മാത്രമല്ല ദിവസക്കൂലിക്കാരും കരാർ ജീവനക്കാരും, കാഡർ ഭേദമില്ലാതെ, ചെറുതും വലുതുമായ സംഭാവനകൾ നൽകി.

ബാങ്കിംഗ് മേഖലയിലെ ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ ചോദിച്ച് വാങ്ങുന്നതോടൊപ്പം  നാടിന്റെ ഓരോ പ്രശ്‌നത്തിലും എപ്പോഴും മുന്നിൽ തന്നെയുണ്ടാകുമെന്ന് ബെഫി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News