രോഗബാധ അപ്രതീക്ഷിതമായ കേന്ദ്രങ്ങളില്‍ നിന്നും; ഹോട്ട് സ്‌പോട്ട് മേഖലകളിലേക്ക് പ്രവേശനം ഒറ്ററോഡിലൂടെ മാത്രം

അപ്രതീക്ഷിതമായ കേന്ദ്രങ്ങളില്‍ നിന്നും രോഗബാധയുണ്ടാവുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ചരക്കുവണ്ടികളിലെ ജീവനക്കാരില്‍ നിന്നാണ് രോഗം പടരുന്നതെന്നാണ് മനസിലാവുന്നത്. ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കുന്നത് അടക്കമുള്ള നടപടികള്‍ ഉടനെയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ വന്ന സാഹചര്യത്തില്‍ കോട്ടയം, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ നിയന്ത്രണം കര്‍ശനമാക്കി.

ജില്ല ദുരന്തനിവരാണ അതോറിറ്റിയുമായി ആലോചിച്ച് നിയന്ത്രണം നടപ്പാക്കാനാണ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹോട്ട് സ്‌പോട്ട് മേഖലകളിലേക്കുള്ള പ്രവേശനം ഒറ്ററോഡിലൂടെ മാത്രമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News