മാസ്‌ക് നിര്‍ബന്ധം; ഇന്ന് 954 കേസുകള്‍ നിയന്ത്രണങ്ങള്‍; ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുനിരത്തില്‍ മാസ്‌ക് ധരിക്കുന്നത് ഇന്നു മുതല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും മാസ്‌ക് ധരിക്കാത്തതിന് വൈകിട്ട് നാല് വരെ സംസ്ഥാനത്ത് 954 കേസുകള്‍ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുനിരത്തില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നു പോകുന്നതെന്ന് എല്ലാവരും മനസിലാക്കാണം.

നേരിയ ഒരു അശ്രദ്ധ പോലും നമ്മളെ രോഗിയാക്കി മാറ്റും. അമിതമായ നിയന്ത്രണമല്ല പൊലീസ് അടിച്ചേല്‍പ്പിക്കുന്നത്. അത് ആവശ്യമായതാണ്. നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയാണ് പൊലീസ് ചെയ്യുന്നത്.

അത് പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. അതിഥി തൊഴിലാളികളെ തെരുവിലിറക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കാസര്‍ഗോഡ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് നിയന്ത്രണം നല്‍കുന്ന ജില്ലാ കളക്ടര്‍ സജിത്ത് ബാബു, ഐജിമാരായ അശോക് യാദവ്, വിജയ് സാക്കറെ എന്നിവര്‍ കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു.

കൊവിഡ് സ്ഥിരീകരിച്ച ദൃശ്യമാധ്യമപ്രവര്‍ത്തകനുമായി ഇവര്‍ സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നാണ് ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News