അതിഥി തൊഴിലാളികളുട മടക്കം; കേന്ദ്ര നിര്‍ദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ ബസ് മാര്‍ഗം തിരിച്ചു അയക്കണമെന്ന കേന്ദ്ര നിര്‍ദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇത് രോഗ വ്യാപനത്തിനുള്ള സാധ്യതയാണ്. ഇക്കാര്യം കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. യാത്ര ചെയ്യാനുള്ള അവസരമൊരുങ്ങും.
പ്രത്യേക തീവണ്ടി വേണമെന്ന് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

ശാരീരിക അകലം പാലിച്ചു വേണം ഇവരെ കൊണ്ടു പോകാന്‍. ട്രെയിനില്‍ പോയാല്‍ ഇവരെ സ്റ്റേഷനില്‍ പരിശോധിച്ച ശേഷം മാത്രം യാത്ര ചെയ്യാന്‍ അനുവദിക്കാം. അവര്‍ക്കുള്ള ഭക്ഷണവും ട്രെയിനില്‍ നല്‍കാം.

ഇതിന് പ്രത്യേക ക്രമം തയ്യാറാക്കണം. നാട്ടില്‍ പോകാനുള്ള അവരുടെ ധൃതി, സംഘര്‍ഷത്തില്‍ എത്താതെ നോക്കണമെന്നും ഇതിന് പൊലീസിസ് പ്രത്യേക നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്ന് രോഗം പടരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും അപ്രതീക്ഷിത സ്ഥലത്താണ് രോഗബാധ ഉണ്ടാകുന്നത്. ചരക്ക് വണ്ടികയില്‍ ചിലര്‍ വന്നതാണ് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയെന്നും ഇത്തരം സംഭവതങ്ങള്‍ തടയേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നേരിയ ഒരു അശ്രദ്ധ പോലും നമ്മളെ രോഗിയാക്കി മാറ്റും. അമിതമായ നിയന്ത്രണമല്ല, പൊലീസ് അടിച്ചേല്‍പ്പിക്കുന്നത്. അത് ആവശ്യമായതാണ്. നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയാണ് പൊലീസ് ചെയ്യുന്നത്. അത് പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. അതിഥി തൊഴിലാളികളെ തെരുവിലിറക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News