നാട്ടിലേക്ക് തിരിച്ചെത്താന്‍ മുന്‍ഗണന ആര്‍ക്കൊക്കെ?

തിരുവനന്തപുരം: അത്യാവശ്യ കാര്യത്തിനായി മറ്റ് സംസ്ഥാനത്തേയ്ക്ക് പോകുകയും പിന്നീടവിടെ കുടുങ്ങിപ്പോയവര്‍ക്കുമാണ് നാട്ടിലേക്ക് തിരിച്ചെത്താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഗര്‍ഭിണികളായ സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, പ്രായമായവര്‍ എന്നിവര്‍ക്കാണ് ഏറ്റവും മുന്‍ഗണന നല്‍കുക.

അതേസമയം, മറ്റു സംസ്ഥാനങ്ങളില്‍ വീടുള്ളവര്‍ ബന്ധുക്കളെ കാണുന്നതിനായി മാത്രം നാട്ടിലേക്കെത്താന്‍ ഈ അവസരം ഉപയോഗിക്കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.

രോഗവ്യാപന ഘട്ടത്തില്‍ നിരവധി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. അതിനാല്‍ ഇവര്‍ നാട്ടിലേക്ക് വരേണ്ടതുണ്ടോ എന്നവര്‍ തന്നെ ആലോചിക്കണം.

അല്ലാത്തവര്‍ക്ക് നാട്ടിലേക്കെത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here