തിരുവനന്തപുരം: വിദേശമലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ നോര്‍ക്ക ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സൗകര്യം 201 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളികള്‍ ഉപയോഗപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
3,53,468 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യുഎഇയില്‍ നിന്നാണ്. 1,53,660 പേര്‍. മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്തവരിലേറേയും ഗള്‍ഫ് നാടുകളില്‍ നിന്നാണ്. സൗദി – 47,268, യുകെ – 2,112 അമേരിക്ക -1,895, ഉക്രൈന്‍ – 1,764 ഇങ്ങനെ എല്ലാ രാജ്യത്തില്‍ നിന്നും പ്രവാസികള്‍ മടങ്ങി വരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇവരെ മുന്‍ഗണനാ അടിസ്ഥാനത്തില്‍ തരംതിരിച്ച് കേന്ദ്രസര്‍ക്കാരിനും അതതു രാജ്യങ്ങളിലെ എംബസികള്‍ക്കും കൈമാറും. ഇക്കാര്യത്തില്‍ കൃത്യമായ പ്ലാന്‍ ഈ വിവരം വച്ചു തയ്യാറാക്കാന്‍ കേന്ദ്രത്തിന് സാധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ തിരികെ കൊണ്ടു വരാന്‍ ഓണലൈനായി രജിസ്റ്റര്‍ ചെയ്തത് 94,483 പേരാണ്.
കര്‍ണാടക- 30,576, തമിഴ്‌നാട് -29,181, മഹാരാഷ്ട്ര – 13,113 എന്നിങ്ങനെയാണ് രജിസ്‌ട്രേഷന്‍ വന്നിരിക്കുന്നത്. ഇവിടെ നിന്നും താത്കാലിക ആവശ്യങ്ങള്‍ക്കായി പുറത്തേക്ക് പോയവര്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ത്ഥികള്‍, പ്രായമായവര്‍ എന്നിവര്‍ക്കാണ് ഇവിടെ മുന്‍ഗണന നല്‍കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.