കൊവിഡ് രോഗിയെന്ന് സ്വയം പരിചയപ്പെടുത്തി നുണപ്രചരണം; കാസര്‍കോട് സ്വദേശിക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: കൊവിഡ് രോഗിയുടെ വിവരം ചോര്‍ന്ന വ്യാജപ്രചരണം നടത്തിയ ആള്‍ക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് പള്ളിക്കര സ്വദേശി ഇമാദിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കൊവിഡ് രോഗിയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാള്‍ നുണ പ്രചരണം നടത്തിയത്. എന്നാല്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. കോവിഡ് രോഗത്തില്‍നിന്ന് മുക്തനാണെന്നും തന്നെയും തന്റെ കൂടെ ചികിത്സയിലുണ്ടായിരുന്ന പത്ത് പേരെയും വിവര ശേഖരണത്തിന് ഫോണിലൂടെ ബന്ധപ്പെട്ടു എന്ന് വ്യാജപ്രചരണം നടത്തുകയായിരുന്നു. വിവരം ചോര്‍ന്നതിനെതിരേ ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പറഞ്ഞിരുന്നു.

എന്നാല്‍ കാസര്‍കോട് ജില്ലയില്‍ ഇമാദ് എന്ന പേരില്‍ ആരും ചികിത്സയിലുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചികിത്സയിലുണ്ടായിരുന്നവരുടെ വിവരങ്ങള്‍ ചോര്‍ന്നു എന്ന് വ്യക്തമാക്കി പ്രതിഷേധത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് ഇയാളായിരുന്നു.

കൊവിഡ് കേസുകള്‍ പോസിറ്റീവ് ആകുന്നത് തട്ടിപ്പാണെന്ന് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചത് കണ്ണൂര്‍ ചെറുവാഞ്ചേരി സ്വദേശിയായ അജ്‌നാസ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News