തന്റെ കലാസൃഷ്ടിയില്‍ മാറ്റങ്ങള്‍ വരുത്തി രാഷ്ട്രീയപ്രചാരണത്തിനായി ദുരൂപയോഗപ്പെടുത്തിയ ഒ.രാജഗോപാല്‍ എംഎല്‍എയ്ക്കും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കുമെതിരെ ആഷിന്‍ എന്ന യുവാവ്.
ആഷിന്‍ പറയുന്നു:
കൊറോണക്കാലത്തെ അതിജീവനത്തെ,നമ്മുടെ ഒരുമയെ ലോകം അഭിനന്ദിക്കുകയാണ്.
ഈ ചേര്‍ന്നു നിക്കലിനെപ്പറ്റി ഞാന്‍ തയ്യാറാക്കിയ ഒരു കലാസൃഷ്ടി ചൂഷണം ചെയ്ത് അതില്‍ യുക്തിരഹിതമായ മാറ്റങ്ങള്‍ വരുത്തി സൃഷ്ടിയുടെ ആത്മാവിനെയും കലയുടെ എത്തിക്‌സ്നേയും വ്യഭിച്ചരിച്ച് സ്വന്തം രാഷ്ട്രീയപ്രചാരണത്തിനായി ദുരൂപയോഗപ്പെടുത്തുന്ന രീതി ബഹുമാനപ്പെട്ട MLA O Rajagopal സാറിനെപ്പോലുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് ചേര്‍ന്നതല്ല.
എന്റെ സൃഷ്ടിക്ക് പിറകില്‍ നരേന്ദ്രമോഡിയും അദ്ദേഹത്തിന്റെ മഞ്ഞക്കുടയും പ്രതിഷ്ഠിച്ച് ചിത്രത്തെ വികൃതപ്പെടുത്തുകയാണ് ചെയ്തത്.
നിങ്ങളുടെ കഠ ഉപദേഷ്ടാക്കളോട് ഇത്തരം തരംതാണവേലകള്‍ ആവര്‍ത്തിക്കരുതെന്നു ഒരിക്കല്‍ കൂടെ ഓര്‍മിപ്പിക്കുന്നു.

Get real time update about this post categories directly on your device, subscribe now.