ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ചുനി ഗോസ്വാമി അന്തരിച്ചു

കൊല്‍ക്കത്ത: പ്രശസ്ത ഇന്ത്യന്‍ ഫുട്ബോള്‍ താരം ചുനി ഗോസ്വാമി അന്തരിച്ചു. ഹൃദയസ്തഭംനത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 82 വയസായിരുന്നു.

1962ലെ ഏഷ്യന്‍ ഗെയിംസ് ജേതാക്കളായ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ചുനി ഗോസ്വാമി. ഇന്ത്യക്ക് വേണ്ടി 50 മാച്ചുകള്‍ കളിച്ചു.

ഫുട്‌ബോള്‍ മതിയാക്കിയതിന് ശേഷം ക്രിക്കറ്റിലും തിളങ്ങി. 1962 മുതല്‍ 1973 വരെയുള്ള ബംഗാളിനെ രഞ്ജി ട്രോഫിയില്‍ നയിച്ചിട്ടുണ്ട്. ഭാര്യ: ബസന്തി, മകന്‍: സുദീപ്തോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News