പാലക്കാട് കൊവിഡ്-19 ബാധിച്ച് ചികിത്സയിലുള്ളത് ഒരാള്‍ മാത്രം

പാലക്കാട്: അഞ്ച് പേര്‍ കൂടി രോഗമുക്തരായി ആശുപത്രി വിട്ടതോടെ പാലക്കാട് കൊവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളത് ഒരാള്‍ മാത്രം. കുഴല്‍മന്ദം സ്വദേശിയാണ് ജില്ലാ ആശുപത്രില്‍ ചികിത്സയില്‍ തുടരുന്നത്. ഇതുവരെ 13 പേര്‍ക്കാണ് പാലക്കാട് രോഗം സ്ഥിരീകരിച്ചത്.

മാര്‍ച്ച് 25 ന് രോഗം സ്ഥിരീകരിച്ച കോട്ടോപ്പാടം സ്വദേശി, ഏപ്രില്‍ 21ന് രോഗം സ്ഥിരീകരിച്ച കഞ്ചിക്കോട് ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ് സ്വദേശി, പുതുപ്പരിയാരം കാവില്‍പാട് സ്വദേശി , വിളയൂര്‍ സ്വദേശി , മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി എന്നിവര്‍ക്കാണ് രോഗം ഭേദമായത്. ഇവരുടെ തുടര്‍ച്ചയായ രണ്ട് സാമ്പിള്‍ പരിശോധനയും നെഗറ്റീവായിരുന്നു.

മൂന്ന് പേര്‍ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. മലപ്പുറം സ്വദേശി ഇന്ന് ഒതുക്കുങ്ങലിലെ വീട്ടിലേക്ക് പോവും. ഉത്തര്‍പ്രദേശ് സ്വദേശിക്കായി പ്രത്യേക നിരീക്ഷണ കേന്ദ്രം ആരോഗ്യ വകുപ്പ് ഒരുക്കും. ആശുപത്രി വിട്ടവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം.

ഏപ്രില്‍ 27ന് ഇടുക്കിയില്‍ വെച്ച് രോഗം സ്ഥിരീകരിച്ച ആലത്തൂര്‍ സ്വദേശി ഇടുക്കിയില്‍ ചികിത്സയില്‍ തുടരുകയാണ്. അതേ സമയം തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഓഗ്മെന്റഡ് പരിശോധനക്കായി അയച്ച ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 195 സാമ്പിളുകളുടേയും പരിശോധനാ ഫലം നെഗറ്റീവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here