സുപ്രീംകോടതിക്കെതിരെ മുന്‍ ജസ്റ്റിസ്‌; കൊറോണക്കാലത്തെ പ്രവര്‍ത്തനം നിരാശപ്പെടുത്തുന്നത്

കൊവിഡ് കാലത്തെ സുപ്രീംകോടതിയുടെ പ്രവർത്തനം നിരാശപ്പെടുത്തുന്നതാണെന്ന് മുൻ സുപ്രീംകോടതി ജസ്റ്റിസ് മദൻ ബി ലോക്കൂർ.

കോടതി ഭരണഘടനാ ചുമതലകൾ തൃപതികരമായി നിറവേറ്റുന്നില്ല. മുൻപ് പ്രവർത്തിച്ചതിനെക്കാൾ സജീവമായി പ്രവർത്തിക്കേണ്ട സമയമാണ്.

അതിനാൽ എങ്ങനെ തുടർന്ന് മുന്നോട്ട് പോകണമെന്ന കാര്യത്തിൽ കോടതി ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതിഥി തൊഴിലാളികളുടെ വിഷയത്തിൽ സുപ്രീംകോടതി നിലപാട് പൂർണമായും നിരാശപ്പെടുത്തുന്നതായിരുന്നു.

ഉചിതമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് പറയുന്നതിലുമുപരി കോടതിക്ക് ചില കാര്യങ്ങൾ ചെയ്യാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊവിഡ് കാരണം ഹർജികൾക്ക് മുൻഗണന നിശ്ചയിച്ചതിലും പോരായ്മകളുണ്ടായി. സി എ എ, കശ്മീർ ഹർജികൾ തുടർച്ചയായി മാറ്റിവച്ചത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജസ്റ്റിസ് ലോക്കൂർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News