രാജ്യത്ത് കൊറോണ വൈറസ് ബാധിതര്‍ 34000 കടന്നു; മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരം

രാജ്യത്തെ കോവിഡ്‌ ‌രോഗികളുടെ എണ്ണം 34,000 കടന്നു. സംസ്ഥാനങ്ങളിൽനിന്നുള്ള കണക്കനുസരിച്ച്‌ 34,661 ആണ്‌ രോഗികൾ. മരണം 1147.

വ്യാഴാഴ്‌ച 68 മരണം. മഹാരാഷ്ട്രയിൽ രോഗികൾ പതിനായിരം കടന്നു. പഞ്ചാബിൽ വ്യാഴാഴ്‌ച 105 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിൽ വ്യാഴാഴ്‌ച 583 പേർക്ക്‌കൂടി രോഗബാധ കണ്ടെത്തി. 27 പേർ മരിച്ചു. ഗുജറാത്തിൽ 313 പേർക്ക്‌ രോഗം സ്ഥിരീകരിച്ചതോടെ രോഗികൾ 4395 ആയി. വ്യാഴാഴ്‌ച‌ 17 പേർ കൂടി മരിച്ചതോടെ മരണം 214.

24 മണിക്കൂറിനിടെ 1823 പുതിയ രോഗികളും 67 മരണവും റിപ്പോർട്ട്‌ ചെയ്‌തായി ആരോഗ്യമന്ത്രാലയം ജോയിന്റ്‌ സെക്രട്ടറി ലവ്‌ അഗർവാൾ പറഞ്ഞു.

അതിനിടെ രാജ്യത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരിൽ 65 ശതമാനവും പുരുഷന്മാർ. 49 ശതമാനത്തോളം 60 വയസ്സിൽ താഴെ പ്രായമുള്ളവരാണെന്നും‌ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. -14 ശതമാനം 45 വയസ്സുവരെ പ്രായക്കാരാണ്‌.

-34.8 ശതമാനം 45നും 60നും ഇടയിലാണ്‌. 51.2 ശതമാനം 60 വയസ്സിനു മുകളിലുള്ളവരാണ്‌. 78 ശതമാനത്തിനും കോവിഡിനു പുറമെ മറ്റ്‌ അസുഖങ്ങളുമുണ്ട്‌. മരണനിരക്ക്‌ നിലവിൽ 3.2 ശതമാനമാണ്‌. രോഗമുക്തിനിരക്ക് 25.19 ശതമാനവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News