മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ശക്തമായ പ്രതികരണവുമായി യുഎഇ രാജകുടുംബാംഗം

മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച യുഎഇ രാജകുടുംബാംഗവും എഴുത്തുകാരിയുമായ ശൈഖ ഹിന്ദ് ഫൈസൽ അൽ ഖാസിമിയുടെ
നിലപാടുകള്‍ക്ക് പിന്തുണയേറുന്നു.

വിദ്വേഷ പ്രചരണങ്ങളും ഇസ്ലാമോഫോബിയയും ഇല്ലാത്ത ഒരു ഇന്ത്യയ്ക്കായി പ്രാർത്ഥിക്കുന്നുവെന്ന് തുടങ്ങി ചില ഇന്ത്യക്കാരുടെ മുസ്ലിം വിവേചനത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലും ആനുകാലികങ്ങളിലും ശക്തമായ ഭാഷയിലാണ് ശൈഖ ഹിന്ദ് പ്രതികരണം നടത്തിയത്.

ആരോടും ഒരു വിവേചനവും കാണിക്കാത്ത നാടാണ് യുഎഇ. ചിലര്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ ഏറെ വിഷമമുണ്ടാക്കുന്നതാണെന്നും ശൈഖ ഹിന്ദ് അഭിപ്രായപ്പെട്ടിരുന്നു.

ശൈഖ ഹിന്ദിന്റെ അഭിപ്രായങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്കും വഴി വെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News