ഇളവുകള്‍ കേന്ദ്ര തീരുമാനത്തിന് ശേഷം; പൊതുഗതാഗതം ഇപ്പോഴില്ല: ചീഫ് സെക്രട്ടറി

കേന്ദ്ര നിര്‍ദേശം പാലിച്ചായിരിക്കും മെയ് നാലിനുശേഷം സംസ്ഥാനം ഇളവുകള്‍ നല്‍കുകയെന്ന് ചീഫ്‌സെക്രട്ടറി ടോം ജോസ്.

സംസ്ഥാനങ്ങള്‍ക്കുമാത്രമായി ഇളവുകള്‍ പ്രഖ്യാപിക്കാനാകില്ല. പൊതുഗതാഗതം തത്കാലമുണ്ടാവില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വച്ച് പറഞ്ഞു.

ലോക്ക് ഡൗണിനു ശേഷം ഏതെല്ലാം മേഖലകളില്‍ ഇളവുകള്‍ നല്‍കണമെന്നുള്ള കാര്യം കേന്ദ്രനിര്‍ദേശം പാലിച്ചായിരിക്കും നടപ്പാക്കുകയെന്നാണ് ചീഫ് സെക്രട്ടറി വ്യക്തമാക്കിയത്.

ഇതുസംബന്ധിച്ച മെയ് 3ന് മുന്‍പായി കേന്ദ്രം മാനദണ്ഡങ്ങള്‍ പുറപ്പെടുവീക്കും. അതില്‍യാതൊരു തരത്തിലുള്ള ഇളവും സംസ്ഥാനം വരുത്തില്ല. എന്നാല്‍ ആവശ്യമായ കൂട്ടിച്ചേര്‍ത്തലുകള്‍കൂടി സംസ്ഥാനം ഉള്‍പ്പെടുത്തും.

ലോക്ക് ഡൗണിനുശേഷവും സംസ്ഥാനത്ത് പൊതുഗതാഗതം ഉണ്ടാകാന്‍ സാധ്യതയില്ല. പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട് ചെയ്യുന്ന എണ്ണം. രോഗം പടരുന്നതിന്റെ വേഗത.

ടെസ്റ്റുകള്‍ നടത്തുന്നതിന്റെ എണ്ണം എന്നിവ പരിഗണിച്ചാണ് കേന്ദ്രം സോണുകള്‍ തിരിക്കുന്നത്. എന്നാല്‍ സംസ്ഥാനം ഇതില്‍ ഒരുപടികൂടി കടന്ന് പ്രൈമറി സെകന്ററി കോണ്‍ടാക്ടുകള്‍ കൂടി പരിഗണിച്ചായിരിക്കും സോണുകള്‍ തിരിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here