കൊറോണ ടെസ്റ്റിംഗ് കിറ്റുകള്‍ക്ക് ഗുണനിലവാരമില്ല; രണ്ട് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി

കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ഗുണ നിലവാര വിഷയത്തിൽ മുഖം രക്ഷിക്കാൻ ശ്രമവുമായി കേന്ദ്ര സർക്കാർ.

2 ചൈനീസ് കമ്പനി കിറ്റുകളുടെ ഇറക്കുമതി നിരോധിച്ചു. കമ്പനി ഉത്പന്നങ്ങളുടെ ഇറക്കുമതി ലൈസൻസുകൾ റദ്ദാക്കി.

സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റേതാണ് തീരുമാനം. വാൻഡ്ഫോ ബയോടെക്, ലിവ്സോൺ ഡയഗ്നോസ്റ്റിക്സ് എന്നീ കമ്പനികൾക്ക് എതിരെയാണ് നടപടി.

ഗുണ നിലവാരമില്ലാത്ത പരിശോധനാ കിറ്റുകൾ അതും ഇരട്ടിയിലേറെ വിലയ്ക്ക്, കോവിഡ് കാലത്തും അഴിമതിക്ക് വഴിയൊരുക്കിയെന്ന വിമർശനം ശക്തമായതോടെയാണ് കേന്ദ്ര സർക്കാരിന്റെ മുഖം രക്ഷിക്കൽ നടപടി.

വാൻഡ്ഫോ ബയോടെക്, ലിവ്സോൺ ഡയഗ്നോസ്റ്റിക്സ് എന്നീ 2 ചൈനീസ് കമ്പനികളുടെ കിറ്റുകൾ ഇറക്കുമതി ചെയ്യുന്നതാണ് നിരോധിച്ചത്. ഈ ചൈനീസ് സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനികളുടെ ലൈസൻസ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ റദ്ദാക്കി.

ഇവർ ഇറക്കുമതി ചെയ്ത പരിശോധനാ കിറ്റുകളിൽ വ്യാപകമായി തകരാർ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് അറിയിപ്പിൽ പറയുന്നു.

വാൻഡ്ഫോ ബയോടെകിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന 13 കമ്പനികൾ ലിവ്സോൺ ഡയഗ്നോസ്റ്റിക്സിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന 4 കമ്പനികൾ എന്നിവരുടെ ഇറക്കുമതി ലൈസൻസുകളാണ് റദ്ദാക്കിയത്.

ഐസിഎംആർ നിർദേശപ്രകാരമാണ് സി.ഡി.എസ്.സി.ഒ നടപടി. ഈ രണ്ട് കമ്പനികളുടെയും പരിശോധന കിറ്റുകൾ ഉപയോഗിക്കേണ്ടതില്ലെന്ന് ഐസിഎംആർ ചൊവ്വാഴ്ച തീരുമാനം എടുത്തിരുന്നു.

ഇതിന് പിന്നാലെ തുടർ നടപടിക്ക് ഐ സി എം ആർ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനോട് ആവശ്യപ്പെടുകയായിരുന്നു.

കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. നടപടി കൈക്കൊണ്ടതായി കാണിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രഗ് കൺട്രോളർമാർക്ക് സി.ഡി.എസ്.സി.ഒ അറിയിപ്പും നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News