കേരളത്തില്‍ സുരക്ഷിതന്‍; വിസ കാലാവധി നീട്ടി നല്‍കണമെന്ന് അമേരിക്കന്‍ നാടകകൃത്ത്

കൊവിഡ് 19 മൂലം വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ജനങ്ങള്‍ ഏതെങ്കിലും വിധത്തില്‍ സ്വന്തം നാട്ടിലേക്കെത്താന്‍ ശ്രമിക്കവെ, താന്‍ ഏറ്റവും സുരക്ഷിതമായിരിക്കുന്നത് കേരളത്തിലാണെന്ന് അമേരിക്കന്‍ എഴുത്തുകാരനും നാടക സംവിധായകനുമായ ടെറി ജോണ്‍ കോണ്‍വേഴ്സ്.

തന്റെ വിസ ആറുമാസത്തേയ്ക്ക് നീട്ടിനല്‍ക്കമെന്നാവശ്യപ്പട്ട് ടെറി ഹൈക്കോടതിയ സമീപിക്കുകയായിരുന്നു. അമേരിക്കയില്‍ ജീവിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് ഇന്ത്യയില്‍ തുടരുന്നതാണെന്ന് ഹൈക്കോടതിയില്‍ നിന്നും അനകൂല വിധി നേടിയ ശേഷം ടെറി പറഞ്ഞു. അമേരിക്കയില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആറുമാസത്തേയ്ക്ക് ഇന്ത്യയില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

മെയ് 20 വരെയാണ് നിലവില്‍ വിസ കാലാവധി നീട്ടിനല്‍കിയിരിക്കുന്നത്. ഈ തീയതിക്കു ശേഷം അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് നടത്തിയില്ലെങ്കില്‍ വിസ കാലാവധി സ്വാഭാവികമായി നീളുമെന്നും കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News