കൊവിഡ്; സംസ്ഥാനത്ത് വ്യാപനതോത് കുറവ്; നിയന്ത്രണങ്ങള്‍ അയഞ്ഞാല്‍ സ്ഥിതിമാറും

സംസ്ഥാനത്ത് കൊവിഡ്- 19 രോഗവ്യാപനതോത് കുറവെന്ന് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ. മാര്‍ച്ച് 20വരെയുള്ള ആദ്യ ഘട്ടത്തില്‍ 20 സാമ്പിള്‍ പരിശോധിക്കുമ്പോള്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരീക്ഷണം കൂടുതല്‍ ശക്തമാക്കി. ഇതോടെ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കുറയ്ക്കാനായെന്ന് ഏപ്രില്‍ 20 മുതലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.

നിലവില്‍ 140 സാമ്പിളുകളില്‍ ഒരെണ്ണത്തിന് മാത്രമാണ് രോഗം സ്ഥിരീകരിക്കുന്നതെന്നും ഖോബ്രഗഡെ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ രോഗവ്യാപനതോത് കൂടുതലാണ്. അതിനാലാണ് കൂടുതല്‍ സാമ്പിള്‍ പരിശോധിക്കുമ്പോള്‍ രോഗികളുടെ എണ്ണവും വര്‍ധിക്കുന്നത്.

എന്നിരുന്നാലും രോഗത്തിനെതിരെ പഴുതടച്ച പ്രതിരോധം തീര്‍ക്കാന്‍ സംസ്ഥാനത്ത് പരിശോധന വ്യാപകമാക്കി. 26ന് വിവിധ ജില്ലകളില്‍നിന്നായി 3156 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ മൂന്നുപേര്‍ക്ക് മാത്രമാണ് രോഗം . കോവിഡ് ബാധിത പ്രദേശമല്ലാത്ത ഇടങ്ങളിലും റാന്‍ഡം പരിശോധന നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News