ഗുജറാത്തില്‍ കൊവിഡ് വിവരങ്ങള്‍ സ്വകാര്യകമ്പനിക്ക്

ഗുജറാത്തില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിച്ച സോഫ്റ്റ് വെയറിന്റെ വിശ്വാസ്യത ചോദ്യംചെയ്ത് സംസ്ഥാന ആരോഗ്യ കമീഷണര്‍. വിവരചോര്‍ച്ചയ്ക്ക് ഇടയാക്കുന്ന വിധത്തിലാണ് രോഗികളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് ടെക്കോ പ്ലസ് എന്ന ആപ്പില്‍ അപ്ലോഡ് ചെയ്തതെന്ന് ആരോഗ്യകമീഷണര്‍ ജയ്പ്രകാശ് ശിവ്ഹാരെ പറഞ്ഞു.

സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്തി രവിയുടെ ഭര്‍ത്താവ് രവി ഗോപാലന്റെ ഉടമസ്ഥതയിലുള്ള അര്‍ഗുസോഫ്റ്റ് വികസിപ്പിച്ച സോഫ്റ്റ്വെയറാണ് ഈ ആപ്പില്‍ ഉപയോഗിക്കുന്നത്.

ധാരണപത്രംപോലുമില്ലാതെയാണ് സ്വകാര്യകമ്പനിയെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. അര്‍ഗുസോഫ്റ്റിന്റെ ടെക്കോ സംവിധാനത്തില്‍ മറ്റ് രണ്ട് ആപ്ലിക്കേഷന്‍കൂടിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News