കൊവിഡ് പ്രതിരോധം; മുഖ്യമന്ത്രി പിണറായിയെ പ്രശംസിച്ച് ഹോങ്‌കോംഗ് പത്രം

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ഹോങ് കോംഗ് ആസ്ഥാനമായ പത്രം. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിനെ പ്രശംസിച്ച് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് ആണ് ലേഖനം പ്രസിദ്ധീകരിച്ചത്.

മുഖ്യമന്ത്രിയുടെത് സംസ്ഥാനത്തിന്റെ കോവിഡ് പോരാട്ടത്തിലെ താരപ്രകടനം. സമചിത്തതയോടെ കോവിഡ് പ്രതിരോധത്തിന് നേതൃത്വം നല്‍കുന്നു. മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലയെയും സ്പര്‍ശിക്കുന്നതാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനമെന്നും ലേഖനം പ്രശംസിക്കുന്നു.

100 വര്‍ഷത്തിലേറെയായി ഹോംഗ് കോങ്ങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍ നിര പത്രങ്ങളില്‍ ഒന്നാണ് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ്. പത്രത്തിന്റെ ഹെല്‍ത്ത് ആന്‍ഡ് മെഡിസിന്‍ വിഭാഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ലേഖനം പ്രസിദ്ധീകരിച്ചത്. അമൃത് ദില്ലന്‍ എഴുതിയ ലേഖനത്തില്‍ മുഖ്യമന്ത്രിയുടെ കോവിഡ് പ്രതിരോധ പോരാട്ടത്തിലെ നേതൃപരമായ പങ്ക് എടുത്തുകാട്ടുന്നു.

സമചിത്തതയോടെ കോവിഡ് പോരാട്ടത്തിന് മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നു. സംസ്ഥാനത്തിന്റെ കോവിഡ് പോരാട്ടത്തിലെ താരപ്രകടനമാണ് മുഖ്യമന്ത്രിയുടെതെന്നും ലേഖനം പറയുന്നു. എല്ലാ ദിവസവും വൈകുന്നേരമുള്ള വാര്‍ത്താ സമ്മേളനത്തിന്റെ സവിശേഷതകളെ ലേഖനം ചൂണ്ടിക്കാട്ടുന്നു. വ്യക്തവും നിരന്തരവുമായി പൊതു സമൂഹവുമായി സംവദിക്കുന്നതാണ് ഈ വാര്‍ത്താ സമ്മേളനങ്ങള്‍. മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലയെയും സ്പര്‍ശിക്കുന്നതാണ് വാര്‍ത്താ സമ്മേളനം.

തെരുവ് പട്ടികള്‍ക്ക് ഭക്ഷണം ഒരുക്കാന്‍ പറഞ്ഞതും പുരുഷന്മാരോട് സ്ത്രീകളെ അടുക്കളയില്‍ സഹായിക്കാന്‍ പറഞ്ഞതും ഇതിന്റെ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടുന്നു. കോവിഡ് പ്രതിരോധം വിജയിക്കാന്‍ വാര്‍ത്താ സമ്മേളനവും ഘടകമായതായാണ് പത്രത്തിന്റെ വിലയിരുത്തല്‍. വാര്‍ത്താ സമ്മേളനത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ ആന്‍ഡ്രൂ കുമോയാണ് പിണറായിയെന്ന് പത്രം പറയുന്നു. അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ മുഖ്യമന്ത്രി ഉയര്‍ന്ന പൗരബോധം കാണിച്ചതായും ലേഖനം വ്യക്തമാക്കുന്നു.

കുടിയേറ്റ തൊഴിലാളികളല്ല അതിഥികളെന്നാണ് മുഖ്യമന്ത്രി ഇവരെ വിശേഷിപ്പിക്കുന്നത്. സമൂഹ അടുക്കളയിലൂടെയും അഭയ കേന്ദ്രങ്ങളിലൂടെയും ഇവര്‍ക്ക് സുരക്ഷ ഉറപ്പാക്കി. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികളെയും ലേഖനത്തില്‍ വിശദീകരിച്ചിട്ടുണ്ട്. കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് കുറഞ്ഞ തോതിലാണ്. ഐക്യബോധമുള്ള സമൂഹമെന്ന സവിശേഷത പ്രതിസന്ധികളെ നേരിടാന്‍ കേരളത്തിന് സഹായകമായെന്നും ലേഖനം വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News