ദില്ലി സിപിഐഎം ആസ്ഥാനത്തു മേയ് ദിന ആഘോഷം നടന്നു

ദില്ലി സിപിഐഎം ആസ്ഥാനത്തു മേയ് ദിന ആഘോഷം നടന്നു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ചു ലളിതമായിട്ടായിരുന്നു ചടങ്ങ്. പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി പാര്‍ട്ടി പതാക ഉയര്‍ത്തി.

തൊഴിലാളികള്‍ക്ക് സഹായം എത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപെട്ടന്ന് ഫേസ്ബുക് ലൈവില്‍ യെച്ചൂരി കുറ്റപ്പെടുത്തി.

എഫ്. സി ഗോഡ്ഡണില്‍ ഭക്ഷ്യ ധാന്യങ്ങള്‍ കെട്ടികിടക്കുമ്പോഴും ജനത്തിന് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. പി. എം കെയറിലേയ്ക്ക് പോകുന്ന തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തിന് ലഭിക്കുന്നില്ലെന്നും യെച്ചൂരി ചൂണ്ടികാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News