മദ്യശാലകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ദില്ലി: ഗ്രീന്‍ സോണുകളില്‍ മദ്യശാലകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. കര്‍ശന നിയന്ത്രണങ്ങളോടെയാണ് മദ്യശാലകള്‍ പ്രവര്‍ത്തിക്കേണ്ടത്.

മദ്യശാലകളില്‍ സാമൂഹ്യ അകലം പാലിക്കണം.  ഒരു സമയം അഞ്ചുപേരില്‍ കൂടുതല്‍ പാടില്ല.  ആറ് അടി അകലം പാലിക്കണം. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

മദ്യം, ഗുട്ക, പുകയില, സിഗരറ്റ് തുടങ്ങിയവ വില്ക്കുന്ന സ്ഥാപനങ്ങളും തുറക്കാം. പൊതുസ്ഥലത്ത് മദ്യപാനം അനുവദിക്കില്ല. അതിനാല്‍ ബാറുകള്‍ അടഞ്ഞുതന്നെ കിടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel