കരുതലും ഭക്ഷണവും നല്‍കി യാത്രയാക്കി; ആ​ലു​വ​യി​ൽ​നി​ന്നും അ​തി​ഥി തൊ​ഴി​ലാ​ളിക​ളു​മാ​യു​ള്ള ആ​ദ്യ ട്രെ​യി​ൻ പുറപ്പെട്ടു

ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് കേ​ര​ള​ത്തി​ൽ കു​ടു​ങ്ങി​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യു​ള്ള ആ​ദ്യ ട്രെ​യി​ൻ യാ​ത്ര തി​രി​ച്ചു. ഒ​ഡീ​ഷ​യി​ലേ​ക്കാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ദ്യ സം​ഘം പുറപ്പെട്ടത്. 

ക്യാ​മ്പു​ക​ളി​ല്‍ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് തൊ​ഴി​ലാ​ളി​ക​ളെ ട്രെ​യി​നി​ൽ ക​യ​റ്റി​യ​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 1152 പേ​രാ​ണ് ട്രെ​യി​നി​ലു​ള്ള​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് യാ​ത്ര.  തൊ​ഴി​ലാ​ളി​കളെ നാട്ടിലെത്തിക്കാന് സംസ്ഥാന സര്ക്കാര് വിപുലമായ സംവിധാനങ്ങള് ഒരുക്കിയിരുന്നു. യാത്രാ ചിലവ് ഉള്പ്പെടെ ഇവര്ക്ക് ആവശ്യമായ ഭക്ഷണവും നല്കിയാണ് യാത്രയാക്കിയത്.

അ​തേ​സ​മ​യം, തെ​ലു​ങ്കാ​ന​യി​ല്‍ കു​ടു​ങ്ങി​യ ജാ​ര്‍​ഖ​ണ്ഡി​ല്‍ നി​ന്നു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യു​ള്ള പ്ര​ത്യേ​ക ട്രെ​യി​ന്‍ ജാ​ര്‍​ഖ​ണ്ഡി​ലേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News