
ആളും ആരവങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം. ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ആഘോഷങ്ങളില്ലാതെ തൃശ്ശൂര്‍ പൂരം നടക്കുന്നത്. ഇക്കുറി ക്ഷേത്രത്തിനകത്തെ താന്ത്രിക ചടങ്ങുകള്‍ മാത്രമാണ് നടത്തുക. ഇക്കുറി മറ്റു ചടങ്ങുകളൊന്നുമില്ലാതെ പൂരം പൂര്‍ണമായി ഒഴിവാക്കിയിരിക്കുകയാണ്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആള്‍ക്കൂട്ടം പൂര്‍ണമായി ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശം ജില്ല ഭരണകൂടം നല്‍കിയിട്ടുണ്ട്. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെയാണ് തൃശൂര്‍ പൂരത്തിന് തുടക്കമാകും.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂരം പൂര്‍ണമായി ഒഴിവാക്കണമെന്ന സര്‍ക്കാരിന്റെയും ദേവസ്വങ്ങളുടെയും തീരുമാനത്തെ തുടര്‍ന്നാണ് ലളിതമായ ചടങ്ങുകളോടെ പൂരം നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here