ലോക് ഡൗണ്‍കാലത്ത് ഓണ്‍ലൈനായി നൃത്തം പഠിപ്പിച്ച് ഡോക്ടര്‍ മാധുരി

ലോക്ക് ഡൗണ്‍കാലത്ത് ഓണ്‍ലൈനായി നൃത്തം പഠിപ്പിക്കുകയാണ് ഡോക്ടര്‍ മാധുരി. വൈദ്യശാസ്ത്രമാണ് പഠിച്ചതെങ്കിലും നൃത്ത അധ്യാപനത്തിലാണ് മാധുരിയിപ്പോള്‍ പുര്‍ണ്ണ ശ്രദ്ധചെലുത്തുന്നത്. നൃത്തത്തില്‍ എം.എ വിദ്യാര്‍ത്ഥിനികൂടിയാണ് മാധുരി.

പഠിച്ചത് വൈദ്യശാസ്ത്രമാണെങ്കിലും മാധുരിക്ക് പ്രിയം നൃത്തത്തോടാണ്. കലയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ലോക്ക് ഡൗണ്‍ കാലത്ത് ഒണ്‍ലൈനായി കുച്ചിപുടി പഠിപ്പിക്കുകാന്‍ മാധുരിയെ പ്രേരിപ്പിച്ചത്. നൃത്തം പഠിക്കാന്‍ താല്‍പരിയമുള്ള വര്‍ക്കായി ആദ്യം വീഡിയോക്ലിപ്പുകള്‍ നല്‍കും.

പിന്നീട് അവര്‍ക്ക് ഓണ്‍ലൈനായി ക്ലാസുകളും എടുത്തു നല്‍കും. കുച്ചിപ്പുടിയുടെ പ്രാഥമിക പാഠങ്ങള്‍ ചരിത്രം തുടങ്ങി തുടക്കകാര്‍ക്കും മാധുരി നൃത്തം പഠിപ്പിക്കുന്നുണ്ട്. പൂനയിലുള്ളവര്‍ വരെ മാധുരിയുടെ ചുവടുകളെ പിന്‍തുടരുന്നവരുന്നു.

മൂന്നു വയസു മുതല്‍ തുടങ്ങിയതാണ് മാധുരിക്ക് നൃത്തവുമായുള്ള ബന്ധം. കുച്ചിപുടിയോടാണ് കൂടുതല്‍ പ്രിയം. അമേരിക്കയിലെ യൂണിവേ‍ഴ്സിറ്റി ഓഫ് സിലിക്കോണ്‍ ആന്ധ്രയില്‍ നിന്ന് കുച്ചിപ്പുടിയില്‍ എംഎ ചെയ്തുകൊണ്ടിരിക്കുകയാണ് മാധുരിയിപ്പോള്‍. ഭര്‍ത്താവ് ഡോക്ടര്‍ ഹരീഷ് പ്രഭുവും എല്ലാ വിധ പിന്തുണയുമായി മാധുരിക്കൊപ്പമുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here