ലോക്ക് ഡൗൺ ദിനങ്ങളെ അതിജീവിച്ച് തിരുമിറ്റക്കോട് ഗ്രാമം

ലോക്ക് ഡൗൺ ദിനങ്ങളെ പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തിലെ ഒരു ഗ്രാമം അതിജീവിക്കുന്നത് നന്മയുടെ വലിയ കൂട്ടായ്മയിലൂടെയാണ്. വേർതിരിവുകളേതുമില്ലാതെ മനുഷ്യർ പരസ്പരം കൈകോർത്തിണ് കൊവിഡെന്ന മഹാമാരി വിതച്ച പ്രതിസന്ധിയെ രായമംഗലമെന്ന ഗ്രാമം മറികടക്കുന്നത്.

ശാരീരിക അകലം, സാമൂഹിക ഒരുമ. മുഖ്യമന്ത്രിയുടെ വാക്കുകളെ അക്ഷരംപ്രതി ഏറ്റെടുക്കുകയായിരുന്നു തിരുമിറ്റക്കോട് രായമംഗലം ഗ്രാമം. ലോക്ക് ഡൗണിൽ ജോലിയും വരുമാനവുമില്ലാതായതോടെ ബുദ്ധിമുട്ടിലായ അന്നന്നത്തെ വരുമാനത്തിൽ ജീവിതം പുലർത്തുന്ന സാധാരണക്കാരെ എങ്ങിനെ സഹായിക്കാനാവുമെന്ന ഒരു കൂട്ടം യുവാക്കളുടെ ചിന്തയിൽ നിന്ന് ആദ്യം ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് പിറന്നു.

രായമംഗലത്തെ മുഴുവൻ വീടുകളിൽ നിന്നും ഒരാളെയെങ്കിലും ഗ്രൂപ്പിൽ അംഗങ്ങളാക്കി. അടച്ചിടൽ നാളുകളിൽ രായമംഗലത്ത് ഒരാൾ പോലും ഒറ്റപ്പെട്ടു പോവുകയോ ബുദ്ധിമുട്ടുകയോ ചെയ്യരുതെന്ന ലക്ഷ്യത്തോടെ തുടങ്ങിയ കൂട്ടായ്മയ്ക്ക് ജനപ്രതിനിധികളും നാട്ടുകാരും പിന്തുണയുമായെത്തി.

അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയുമെല്ലാം കൂട്ടായ്മയിലൂടെ സമാഹരിച്ച് ബുദ്ധിമുട്ടനുഭവിക്കുന്ന മുന്നൂറോളം കുടുംബങ്ങൾക്കെത്തിച്ചു നൽകി. ഉള്ളവൻ ഇല്ലാത്തവന് നൽകണമെന്ന നൻമയുടെ പാഠമുൾക്കൊണ്ട് രായമംഗലത്തെ 100 ലേറെ കുടുംബങ്ങളും പ്രവാസികളുമാണ് ഇതിനാവശ്യമായ സഹായം നൽകിയത്

പ്രതിസന്ധിയുടെ നീണ്ട കാലത്തിലൂടെ നാട് കടന്നു പോവുമ്പോൾ സ്നേഹത്തിൻ്റെ കരങ്ങൾ നീട്ടി പരസ്പരം കൈത്താങ്ങായി രായമംഗലത്തുകാർ മാതൃകയാവുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News