കൊറോണ പ്രതിരോധം: സാമ്പത്തിക പ്രതിസന്ധി കേന്ദ്രം സംസ്ഥാനങ്ങളുടെ ചുമലില്‍ വയ്ക്കുന്നു; തരാനുള്ള തുകയെങ്കിലും കേന്ദ്രം തന്നുതീര്‍ക്കണം: തോമസ് ഐസക്

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സാധാരണ ജിവിതത്തിലെക്ക് ജനങ്ങളെ എത്തിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.

ലോക്ഡൗണ്‍ നീട്ടുന്നത് സ്വാഭാവികം. എന്നാല്‍ പ്രതിസന്ധിയുടെ ഭാരം കേന്ദ്രം സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ചുമരില്‍ ചാരാന്‍ ശ്രമിക്കുന്നതായും ഐസക് കുറ്റപ്പെടുത്തി.

കൊവിഡിന്റെ വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങളും ഇളവുകളും തുടരേണ്ടി വരും. അതില്‍ ഒരോ ദിനവും കേസിന്റെ അടിസ്ഥാനത്തിലുള്ള മാറ്റങ്ങളും വരുമെന്ന് ധനമന്ത്രി തോമസ് ഐസക് കൈരളി ന്യൂസിനോട് പറഞ്ഞു.

നിലവിലെ സ്ഥിതി നിയന്ത്രണവിധേയം. എന്നാല്‍ നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ജനങ്ങളുടെ സാധാരണ ജിവിതം പുനസ്ഥാപിക്കും. ഇതിനായാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍.

ഇളവുകളുടെ കാര്യത്തില്‍ ചെറുകിട, പരമ്പരാഗത വ്യവസായം, കാര്‍ഷികം, ആരോഗ്യ – ഐ ടി മേഖലകള്‍ക്കാകും മുന്‍തൂക്കം. ലോക്ഡൗണ്‍ നീട്ടുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതിലൂടെ ഉണ്ടാകുന്ന പ്രതിസന്ധി കേന്ദ്രം സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും മുകളിലാണ് വയ്ക്കുന്നതെന്നും ഐസക് കുറ്റപ്പെടുത്തി.

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന്റെ പകുതി ചെലവെങ്കിലും വഹിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും ഐസക് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News