ഏകപാത്ര നാടകത്തിലൂടെ കൊവിഡ് 19 ബോധവൽക്കരണവുമായി കണ്ണൂരില്‍ നിന്നൊരു പൊലീസുകാരന്‍

കൊവിഡ് 19 ബോധവൽക്കരണവുമായി പൊലീസുകാരന്റെ ഏക പാത്ര നാടകം.കണ്ണൂർ പരിയാരം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ പ്രജീഷ് ഏഴോം ആണ് ഏകാപത്ര നാടകം അവതരിപ്പിക്കുന്നത്.യൂട്യൂബ് വഴി റിലീസ് ചെയ്ത നാടകം ലോക്ക് ഡൗൺ കാലത്തെ പോലീസുകാരുടെ യാതനകൾ കൂടി പറയുന്നതാണ്.

കോവിഡ്‌ പ്രതിരോധ ബോധവൽക്കരണത്തിന് ഒപ്പം ലോക്ക് ഡൗണിൽ കഴിയുന്ന ജനഗൾക്ക് ആത്മവിശ്വാസം കൂടി പകരുകയാണ് പോലീസുകാരൻ എന്ന ഏകപാത്ര നാടകം.നാടക നടനും സീനിയർ സിവിൽ പൊലീസ് ഓഫിസറുമായ പ്രജീഷ് ഏഴോം അഭിനയിച്ച ഏകാപത്ര നാടകം യൂട്യൂബ് വഴിയാണ് റിലീസ് ചെയ്തത്.

ലോക്ക് ഡൗൺ കാലത്ത് പൊലീസുകാർ അനുഭവിക്കുന്ന പ്രയാസങ്ങളും നാടകത്തിലൂടെ അവതരിപ്പിക്കുന്നു.മയ്യിൽ അധീന നാടക നാട്ടറിവ് വീട് അവതരിപ്പിക്കുന്ന ലോക്ക് ഡൌൺ കാലത്തെ 11 വീഡിയോ ഏകാപത്ര നാടകങ്ങളിൽ ഒന്നാണ് പോലീസുകാരൻ.ജിജു ഒറപ്പടിയാണ് 6 മിനിട്ടും 35 സെക്കന്റുമുള്ള നടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News