കൊവിഡ് 19; സ്റ്റെം സെല്‍ ചികിത്സ വികസിപ്പിച്ചെടുത്ത്  യുഎഇ  

കൊവിഡ് 19 ചികില്‍സയില്‍ സ്റ്റെം സെല്‍ ചികിത്സ വികസിപ്പിച്ചെടുത്ത് യുഎഇ. അബുദാബിയിലെ സ്റ്റെംസെല്‍ സെന്ററിലെ ഗവേഷകര്‍ ആണ് സ്റ്റെം സെല്‍ ചികിത്സ വികസിപ്പിച്ചെടുത്തത്.

കൊറോണ രോഗബാധിതരുടെ രക്തത്തില്‍ നിന്ന്‌ മൂല കോശം എടുത്ത് അവയില്‍ പരീക്ഷണം നടത്തി തിരിച്ച് ശരീരത്തില്‍ തന്നെ പ്രയോഗിക്കുന്ന രീതിയാണ് ഗവേഷക സംഘം വികസിപ്പിച്ചെടുത്തത്.

സ്റ്റെം സെല്ലുകള്‍ ഉപയോഗിച്ച് നൂതനവും വാഗ്ദാനപ്രദവുമായ ചികിത്സ വികസിപ്പിക്കുന്നതിന് യുഎഇ സാമ്പത്തിക മന്ത്രാലയം പേറ്റന്റ് നല്‍കി. 73 രോഗികളില്‍ ഇത് വിജയകരമായി പരീക്ഷണം നടത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News