സൈന്യത്തെ ഉപയോഗിച്ച് രാജ്യമെങ്ങും പുഷ്പവൃഷ്ടി; വിമര്‍ശനം ശക്തമാകുന്നു

കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും സൈന്യത്തെ ഉപയോഗിച്ച് രാജ്യമെങ്ങും പുഷ്പവൃഷ്ടി നടത്തുന്നതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. എല്ലാ ആശുപത്രികള്‍ക്കും മുകളില്‍ നാളെ പുഷ്പവൃഷ്ടി നടത്താനാണ് സൈന്യത്തിന് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇതിനായി ചിലവഴിക്കുന്ന ഭീമമായ തുക കോവിഡിനെ തുടര്‍ന്ന് പട്ടിണിയിലായ ജനത്തിന് വേണ്ടി ഉപയോഗിക്കണമെന്ന് സിപിഐഎം ആവിശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി വിഹിതം പോലും നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ ദില്ലിയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കാനുള്ള പദ്ധതിയ്ക്കും അനുമതി നല്‍കി.

അമേരിക്കല്‍ വ്യോമസേന ഏപ്രില്‍ പതിനെട്ടാം തിയതി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് അമേരിക്കയിലെങ്ങും പുഷ്പ വൃഷ്ടി നടത്തിയിരുന്നു.ഇത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ സമാനമായ രീതി ഇന്ത്യയിലും നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം മുതല്‍ കാശ്മീര്‍ വരെയും ആസാമിലെ ദിബ്രഗാര്‍ഹ് മുതല്‍ ഗുജറാത്തിലെ കച്ച് വരെയുള്ള എല്ലാ ആശുപത്രികള്‍ക്കും മുകളില്‍ ഞായറാഴ്ച്ച പുഷ്പവൃഷ്ടി നടത്തുമെന്ന് മൂന്ന് സൈന്യങ്ങളുടേയും മേധാവി ബിബിന്‍ റാവത്ത് അറിയിച്ചിട്ടുണ്ട്.ഇതിനെതിരെ കക്ഷി രാഷ്ട്രിയ ഭേദമന്യ എല്ലാവരും രംഗത്ത് എത്തി.

ദിവസകൂലിക്കാര്‍ തുടങ്ങി അനവധി പേര്‍ കോവിഡിനെ തുടര്‍ന്നുള്ള ജോലി നഷ്ടത്തില്‍ പട്ടിണിയിലാണ്. ഒരു നേരത്തെ ആഹാരം പേലും ലഭിക്കുന്നില്ല.വിമാനങ്ങളില്‍ നിന്നുള്ള പുഷ്പപവൃഷ്ടിയ്ക്ക് ചിലവാകുന്ന ഭീമമായ തുക പട്ടിണിയകറ്റാന്‍ ഉപയോഗിക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവിശ്യപ്പെട്ടു.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആകാശപ്രകടനങ്ങള്‍ക്ക് മാത്രമായി അമേരിക്ക രൂപീകരിച്ചതാണ് ബ്യൂ എഞ്ചന്‍സ്,തണ്ടര്‍ ബേര്‍ഡ്‌സ് എന്നീ വ്യോമവിഭാഗങ്ങള്‍.ഇവരാണ് ആകാശത്ത് നിന്നും അമേരിക്കയില്‍ പൂക്കല്‍ വിതറിയത്.

എന്നാല്‍ ഇന്ത്യയില്‍ ഇത്തരം പ്രകടനങ്ങള്‍ക്ക് മാത്രമായി ഒരു സൈന്യവിഭാഗം ഇല്ല. ഇത് കൊണ്ട് തന്നെ പ്രത്യേക പരിശീലനവും കൂടുതല്‍ ഫണ്ടും വകമാറ്റേണ്ടി വരും. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ അനാവശ്യചിലവാണിതെന്ന് പ്രതിപക്ഷം ചൂണ്ടികാണിക്കുന്നു.

യൂറോപ്യന്‍സ് ബാല്‍ക്കണിയിലെത്തി മെഴുകുതിരി കത്തിച്ചും ശബ്ദം പുറപ്പെടുവിച്ചും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ചപ്പോഴാണ് മാര്‍ച്ചില്‍ ഇന്ത്യക്കാര്‍ക്കും അതേ രിതിയിലുള്ള നിര്‍ദേശം പ്രധാനമന്ത്രി നല്‍കിയത്.900 കോടി മുടക്കി പുതിയ പാര്‍ലമെന്റ് നിര്‍മ്മിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കവും വിമര്‍ശിക്കപ്പെടുന്നു. സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി വിഹിതം പോലും നല്‍കാന്‍ നല്‍കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാരാണ് പാര്‍ലമെന്റ് നിര്‍മ്മാണത്തിനായുള്ള അനുമതി നല്‍കിയിരിക്കുന്നത്.

കോവിഡ് രൂക്ഷമായ ഏപ്രില്‍ 23ന് പുതിയ മന്ദിരം ചര്‍ച്ച ചെയ്യാനായി സെന്‍ട്രല്‍ വിസ്റ്റ് കമ്മിറ്റി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. എം.പി ഫണ്ട് പോലും റദാക്കി, കെട്ടിപണിയ്ക്കായി തുക ചിലവഴിക്കാനുള്ള കേന്ദ്ര നീക്കം ദേശിയ താല്‍പര്യത്തിന് വിരുദ്ധമാണന്ന് വിവിധ എം.പിമാര്‍ കുറ്റപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here