മഹാരാഷ്ട്രയില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് സൈക്കിളില്‍ പോയ കുടിയേറ്റ തൊഴിലാളി യാത്രമധ്യേ വീണുമരിച്ചു

ലോക്ഡൗണ്‍ പ്രതിസന്ധി മൂലം മഹാരാഷ്ട്രയില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് സൈക്കിളില്‍ പോയ കുടിയേറ്റ തൊഴിലാളി യാത്രമാ മധ്യേ വീണുമരിച്ചു. മഹാരാഷ്ട്രയിലെ ഭിവംഡിയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കാണ് ഇയാള്‍ യാത്ര തിരിച്ചത്. തുടര്‍ന്ന് വഴിയരികില്‍ അവശനിലയില്‍ കണ്ടെത്തിയ ഇയാള ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിരവധിപേരാണ് സ്വന്തം നാട്ടിലെത്താനായി കിലോമീറ്ററുകളോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെയാണ് പലരും യാത്രചെയ്യുന്നത്. ആഴ്ച്ചകള്‍ക്ക് മുമ്പ് തെലങ്കാനയിലെ മുളക് പാടത്ത് ജോലിക്ക് പോയ 12 വയസ്സുകാരി നൂറു കിലോമീറ്റര്‍ നടന്നതിന് ശേഷം ഛത്തീസ്ഗഡില്‍ സ്വന്തം ഗ്രാമാതിര്‍ത്തിക്ക് സമീപം മരിച്ചു വീണിരുന്നു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലോക് ഡൗണ്‍ സൃഷ്ടിച്ച പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാനാകാതെ സ്വന്തം നാട്ടിലേക്ക് കിലോമീറ്ററുകള്‍ നടന്നും സൈക്കിള്‍ ചവിട്ടിയും തിരിച്ചുപോകുന്ന മനുഷ്യര്‍ മരിച്ചു വീഴുന്ന കാഴ്ച്ച പതിവാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here