മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി എസ്എഫ്‌ഐ പൂര്‍വ്വകാല പ്രവര്‍ത്തകരുടെ കൂട്ടായ്മ

തൊടുപുഴ- മുട്ടം എഞ്ചിനീയറിംഗ് കോളേജിലെ SFI യൂണിറ്റ് കമ്മിറ്റിയും പൂർവ്വകാല SFI പ്രവർത്തകരും സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

2,10,000 രൂപ(രണ്ടുലക്ഷത്തിപതിനായിരം രൂപ) യാണ് മന്ത്രി എം എം മണി മുഖാന്തരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്.

“UCE COMRADES” എന്ന വാട്ട്സപ്പ് ഗ്രൂപ്പ് വഴിയാണ് വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും സൗഹൃദം തുടരുന്നത്. 200 പേരുള്ള ഗ്രൂപ്പ് മെമ്പർമാർ, ഗ്രൂപ്പ് വഴി സന്ദേശം നൽകിയാണ് പണം സമാഹരിച്ചത്.

കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടർന്നും സഹായം നൽകുമെന്ന് “UCE COMRADES” അംഗങ്ങൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News