മുംബൈയിൽ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു

നവി മുംബൈയിൽ കാമോത്തേയിൽ താമസിക്കുന്ന മലയാളി യുവാവ് സച്ചിനാണ് (39) ഇന്ന് വെളുപ്പിന് വീട്ടിൽ കുഴഞ്ഞു വീണ് മരണമടയുന്നത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോകുവാൻ തുടങ്ങവെയാണ് മരണം സംഭവിക്കുന്നത്.

സച്ചിൻ കുടുംബ സമേതം പൻവേലിൽ കരഞ്ചാടയിലാണ് താമസം. ഭാര്യ റോഷിമ. 8 വയസ്സും ഒന്നര വയസ്സും പ്രായമായ രണ്ടു ആൺകുട്ടികളാണ് മക്കൾ. കണ്ണൂർ സ്വദേശിയാണ്. 39 വയസ്സ് പ്രായം.

കേരളത്തിലുള്ള ബന്ധുക്കൾ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ട് പോകുവാനുള്ള നടപടികളാണ് പൂർത്തിയാക്കുന്നത്.

ഇക്കാര്യത്തിൽ നോർക്കയുടെ സഹായം തേടിയിട്ടുണ്ട്. മൃതദേഹം എം ജി എം ആശുപത്രിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News