സിപിഐഎം ചിറ്റാട്ടുകര ലോക്കൽ കമ്മിറ്റി ഒരു ലക്ഷം രൂപയുടെ അവശ്യമരുന്നുകൾ ആരോഗ്യ വകുപ്പിന് കൈമാറി

ചിറ്റാട്ടുകര എളവള്ളി പി എച്ച് സി യിലേയ്ക്ക് സിപിഐഎം ചിറ്റാട്ടുകര ലോക്കൽ കമ്മിറ്റി അവശ്യ മരുന്നുകൾ കൈമാറി.

കെ എസ് എം ആര്‍ എ ഗുരുവായൂർ ഏരിയ കമ്മിറ്റിയുടെ സഹായത്താൽ ഒരു ലക്ഷത്തോളം വിലവരുന്ന മരുന്നാണ് ലോക്കൽ സെക്രട്ടറി PG സുബിദാസ് ഡോക്ടർ ചിന്തക്ക് കൈമാറിയത്.

ചടങ്ങിൽ കെ എസ് എം ആര്‍ എ ഏരിയ ഭാരവാഹി കെ എസ് ഉമേഷ്, എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു കെ ലതിക, വൈസ് പ്രസിഡണ്ട് ടി ഡി സുനിൽ മുല്ലശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് ലതി വേണുഗോപാൽ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ സി എഫ് രാജൻ, എ സി രമേഷ്, ബി ആര്‍ സന്തോഷ്, പി കെ രമേഷ്, കെ ബി ബിജു എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News