ജോയ് അറയ്ക്കലിന്റെ ആത്മഹത്യ; അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മകന്‍

പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നാവശ്യപ്പെട്ട്
ജോയ് അറക്കലിന്റെ മകന്‍ ദുബായ് പോലീസില്‍ പരാതി നല്‍കി.

പിതാവിന്റെ ആത്മഹത്യയില്‍ കമ്പനി പ്രോജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്
ജോയ് അറക്കലിന്റെ മകന്‍ അരുണ്‍ ജോയ് ആണ് ദുബായ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ഷാര്‍ജ ഹമ്രിയ ഫ്രീസോണിൽ ഇന്നോവ ഗ്രൂപ്പ് സ്ഥാപിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് കമ്പനി പ്രോജക്ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലിൽ മനംനൊന്താണ് ജോയ് ആത്മഹത്യ ചെയ്തതെന്നാണ് പരാതിയിലുള്ളത്. കനേഡിയൻ പൗരത്വമുള്ള ലബനൻ സ്വദേശി റാബി കരാനിബിന്‍ ആണ് പ്രൊജക്റ്റ്‌ ഡയറക്ടര്‍.

ഇയാളുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കമ്പനിയും വരുംദിവസങ്ങളിൽ ഇദ്ദേഹത്തിന്റെ വിശദീകരണവും കേൾക്കുമെന്നാണ് അറിയുന്നത്. വലിയ പദ്ധതിയാണ് ഷാര്‍ജ ഹമ്രിയ ഫ്രീ സോണില്‍ ജോയ് അറക്കലിന്റെ കമ്പനി ലക്ഷ്യമിട്ടിരുന്നത്. 220 ദശലക്ഷം ദിർഹം ചെലവിൽ നിർമിക്കുന്ന പദ്ധതി ആറു വർഷം മുമ്പാണ് ആരംഭിച്ചത്. എന്നാല്‍ ഇതിന്റെ പൂർത്തീകരണം നീണ്ടുപോകുന്നതിൽ ഏറെ പ്രയാസത്തില്‍ ആയിരുന്നു ജോയ് അറക്കല്‍.

വിദേശ രാജ്യങ്ങളില്‍ നിന്ന് യന്ത്ര സാമഗ്രികളെല്ലാം എത്തിയിരുന്നെങ്കിലും പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മാർച്ചിൽ നടന്നില്ല. ഇതു ജോയിയെ മാനസികമായി തളര്‍ത്തിയിരുന്നു. ജോയിയെ കുറ്റപ്പെടുത്തുന്ന രീതിയിൽ പ്രോജക്ട് ഡയറക്ടർ സംസാരിച്ചത് അഭിമാനിയായ ജോയിയെ ഏറെ പ്രയാസപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here