മഹാരാഷ്ട്രയിൽ കൊവിഡ് ചികിത്സ സൗജന്യം

കൊറോണ വൈറസ് പടരുന്നതിനിടയിൽ മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും സൗജന്യ ചികിത്സാ വാഗ്ദാനം അടക്കമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെയാണ് ഇന്ന് നടന്ന വീഡിയോ കോൺഫറൻസ് പത്ര സമ്മേളനത്തിലൂടെ പ്രഖ്യാപനം നടത്തിയത്. ഇത്തരമൊരു സംരംഭം പ്രവർത്തികമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാകും മഹാരാഷ്ട്ര.

മഹാത്മാ ജ്യോതിബ ഫൂലെ ജാൻ ആരോഗ്യ യോഗയ്ക്ക് കീഴിൽ സംസ്ഥാനത്തെ ആളുകൾക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. സ്കീമിനായി അപേക്ഷിക്കുന്നതിന് റേഷൻ കാർഡ്, ഡൊമൈസൽ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അത്യാവശ്യമാണ്.

സംസ്ഥാനത്തെ 85% ആളുകളെ നേരത്തെ തന്നെ കോവിഡ് ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ആനുകൂല്യങ്ങൾ ബാക്കി 15 ശതമാനത്തിലേക്ക് വ്യാപിപ്പിച്ചതായി രാജേഷ് ടോപ്പെ പറഞ്ഞു. ഇനി മുതൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കും വൈറ്റ് റേഷൻ കാർഡ് ഉടമകൾക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. കൊവിഡ് ചികത്സക്കായെത്തുന്ന രോഗികളിൽ നിന്നും സ്വകാര്യ ആശുപത്രികൾ വലിയ ഫീസാണ് ഈടാക്കുന്നതെന്ന പരാതികൾ നിലനിൽക്കെയാണ് ഈ തീരുമാനമെന്ന് മന്ത്രി അറിയിച്ചു.

പൂനെയിലെയും മുംബൈയിലെയും സ്വകാര്യ ആശുപത്രികളിലെ കോവിഡ് -19 രോഗികളുടെ ചികിത്സയ്ക്കായി ജനറൽ ഇൻഷുറൻസ് പബ്ലിക് സെക്ടർ അസോസിയേഷനുമായി (ജിപ്‌സ) സർക്കാർ ധാരണാപത്രം ഒപ്പിട്ടു. രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളും മരണവും സംഭവിച്ചിരിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. മുംബൈയിൽ മാത്രമായി 8000 രോഗികളുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും അധികം രോഗികൾ കണ്ടെത്തിയത് താനെയിലും പുണെയിലുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News