ഞായറാഴ്ച സമ്പൂര്‍ണ അടച്ചിടല്‍; കടകളും ഓഫീസുകളും പ്രവര്‍ത്തിക്കാന്‍ പാടില്ല

തിരുവനന്തപുരം: ഞായറാഴ്ച പൂര്‍ണ്ണ അവധിയെടുക്കണമെന്ന് മുഖ്യമന്ത്രി. കടകള്‍ തുറക്കരുത്. വാഹനങ്ങള്‍ പുറത്തിറങ്ങരുത്. ഓഫീസുകളും പ്രവര്‍ത്തിക്കാന്‍ പാടില്ല. ഈ തീരുമാനത്തിന് നാളെ ഇളവുണ്ട്. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണം പൂര്‍ണ്ണതോതില്‍ കൊണ്ടുവരണം. അവശ്യ സേവനങ്ങളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ മെയ് 15 വരെ പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി അഫിയിച്ചു.

ഗ്രീന്‍ സോണുകളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി 7.30 വരെ കടകള്‍ പ്രവര്‍ത്തിക്കാം. ആഴ്ചയില്‍ ആറ് ദിവസവും ഇത് അനുവദിക്കും. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും. ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ ഹോട്ടലുകള്‍ക്കും ഭക്ഷണശാലകള്‍ക്കും പാര്‍സല്‍ വിതരണത്തിനായി തുറക്കാം.

നിലവിലെ സമയക്രമം പാലിക്കണം. കടകള്‍ക്ക് നിലവിലെ സ്ഥിതി തുടരും. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരെ വച്ച് തുറക്കാം. ഇത് ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ മാത്രമാണ് ബാധകം. ഈ സോണുകളില്‍ ടാക്സി, ഊബര്‍ ടാക്സി എന്നിവ അനുവദിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News