ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകള്‍ ഗ്രീന്‍ സോണില്‍; ഒന്‍പത് ജില്ലകള്‍ ഓറഞ്ച് സോണില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികള്‍ ഇല്ലാത്ത ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

21 ദിവസമായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ജില്ലകളാണ് ഗ്രീന്‍ സോണില്‍ വരുന്നത്. നേരത്തേ കേന്ദ്ര ഉത്തരവ് അനുസരിച്ച് ഗ്രീന്‍ സോണിലുണ്ടായിരുന്ന വയനാട് ജില്ലയെ പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഓറഞ്ച് സോണിലേക്ക് മാറ്റി.

കണ്ണൂര്‍, കോട്ടയം ജില്ലകളാണ് റെഡ് സോണിലുള്ളത്. മറ്റ് ജില്ലകളെല്ലാം ഓറഞ്ച് സോണിലും തുടരും. ഓരോ സാഹചര്യവും വിലയിരുത്തി ജില്ലകളില്‍ തരംതിരിക്കലുകളുമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News