കേരളത്തിന്റേത് മാതൃകാപരമായ പ്രവര്‍ത്തനം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം രൂപ നല്‍കി മന്‍മോഹന്‍സിങ്ങിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി

തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് പ്രശംസയും പിന്തുണയുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി കെ എ നായര്‍. മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളത്തിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ അദ്ദേഹം പറഞ്ഞു.

‘പഞ്ചാബില്‍നിന്ന് പെന്‍ഷന്‍പറ്റി ആ വരുമാനംകൊണ്ടുമാത്രം ജീവിക്കുന്നയാളാണ് ഞാന്‍. എന്നാല്‍, കോവിഡിനെതിരെ താങ്കളുടെ നേതൃത്വത്തില്‍ നടക്കുന്ന മഹത്തായ ഉദ്യമത്തില്‍ പങ്കാളിയാകാന്‍ ഞാനും ആഗ്രഹിക്കുന്നു. എല്ലാ ജീവനക്കാരും പെന്‍ഷന്‍കാരും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു’- ടി കെ എ നായര്‍ കത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദ്ദേഹം ഒരുലക്ഷം രൂപ സംഭാവനയും നല്‍കി. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ പി വിശ്വനാഥന്‍ 80-ാം പിറന്നാള്‍ദിനത്തില്‍ എംഎല്‍എ പെന്‍ഷന്‍ 42,000 രൂപയും മുന്‍ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ 33,500 രൂപയും നല്‍കി. 1996ല്‍ പിണറായി വിജയനെതിരെ മത്സരിച്ച പയ്യന്നൂരിലെ കോണ്‍ഗ്രസ് നേതാവ് കെ എന്‍ കണ്ണോത്ത് ഒരുലക്ഷം രൂപ ദുരിതാശ്വാസനിനിയിലേക്ക് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News