
ദില്ലി: ദേശിയ ലോക്പാല്‍ അംഗം ജസ്റ്റിസ് അജയ് കുമാര്‍ ത്രിപാഠി കൊവിഡ് മൂലം അന്തരിച്ചു. 63 വയസായിരുന്നു. കഴിഞ്ഞ മാസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദില്ലി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വൈകുന്നേരത്തോടെ ആരോഗ്യസ്ഥിതി മോശമാവുകയും മരണപ്പെടുകയും ചെയ്തു.
മാര്‍ച്ച് 23നാണ് ലോക്പാല്‍ സമിതിയുടെ നാലംഗങ്ങളില്‍ ഒരാളായി ജസ്റ്റിസ് ത്രിപാഠിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. ചണ്ഡീഗഡ് ചീഫ് ജസ്റ്റിസ്, ബീഹാര്‍ സര്‍ക്കാരിന്റെ അഡോക്കറ്റ് ജനറല്‍ സ്ഥാനങ്ങളും ജസ്റ്റിസ് അജയ് കുമാര്‍ ത്രിപാദി വഹിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here